നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ര​ണ്ട് സ്കൂ​ളു​ക​ൾ​ക്ക്
Friday, May 27, 2022 12:37 AM IST
നി​ല​ന്പൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ര​ണ്ട് സ്കൂ​ളു​ക​ൾ​ക്ക് കൂ​ടി ഹൈ​ടെ​ക് കെ​ട്ടി​ട​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മേയ് 30ന് ​വൈ​കീ​ട്ട് 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി​എം​എ​ൽ​പി​എ​സ് ച​ന്ത​ക്കു​ന്ന്, ജി.​എ​ച്ച്.​എ​സ്.​എ​സ് മൂ​ത്തേ​ട​ത്ത് എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് കി​ഫ് ബി ​വ​ഴി​യും സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും ഹൈ-​ടെ​ക് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഒ​ന്ന​ര​ക്കോ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ച​ന്ത​ക്കു​ന്ന് ജിഎംഎ​ൽപി സ്കൂ​ളി​ന് പു​തി​യ ഹൈ​ടെ​ക് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. പു​തി​യ​താ​യി 10 ക്ലാ​സ് മു​റി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ർ​മി​ച്ച​ത്.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി നാ​ല് മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​വും നേ​ര​ത്തെ​യു​ള്ള ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലാ​യി ആ​റ് മു​റി​ക​ളു​മാ​ണ് പ​ണി​ക​ഴി​പ്പി​ച്ച​ത്. കി​ഫ്.​ബി വ​ഴി ല​ഭി​ച്ച മൂ​ന്ന് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് മു​ത്തേ​ട​ത്ത് ജി​എ​ച്ച്എ​സ് സ്കൂ​ളി​ന് ഇ​രു​നി​ല​ക​ളി​ലാ​യി ഹൈ-​ടെ​ക് ക്ലാ​സ് മു​റി​ക​ൾ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 12 ക്ലാ​സ് മു​റി​ക​ൾ, ഓ​ഫീ​സ് മു​റി, ഇ​രു​നി​ല​ക​ളി​ലും ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.