നി​ല​ന്പൂ​രി​ൽ കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, June 19, 2022 11:41 PM IST
നി​ല​ന്പൂ​ർ: പെ​ണ്‍​ക​രു​ത്തി​ന്‍റെ ശ​ക്തി തെ​ളി​യി​ച്ച് നി​ല​ന്പൂ​രി​ൽ കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി​യ​ത്. വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.
നി​ല​ന്പൂ​ർ ടി​ബി പ​രി​സ​ര​ത്തു നി​ന്ന് തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി വി​ളം​ബ​ര ജാ​ഥ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ഒൗ​ഷ​ധി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​നാ ജോ​ർ​ജ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​യു​ടെ ശ​ക്തി ആ​രോ​ഗ്യ​മാ​ണ്. സ്ത്രീ​ക്ക് ആ​രോ​ഗ്യം ഇ​ല്ലാ​താ​യാ​ൽ അ​ത് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യം പോ​യ​തി​ന് തു​ല്യ​മാ​ണ്. നി​ല​ന്പൂ​രി​ൽ ഒൗ​ഷ​ധി ഒൗ​ട്ട് ലെ​റ്റ് തു​ട​ങ്ങി​യാ​ൽ മ​രു​ന്ന് ഉ​ൾ​പ്പെ​ടെ സ​ബ്സി​ഡി​യി​ൽ ന​ൽ​കി സ​ഹാ​യി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വി. ​വ​സ​ന്ത, കു​ടും​ബ​ശ്രീ ഗ​വേ​ണിം​ഗ് ബോ​ഡ് അം​ഗം പി.​കെ. സൈ​ന​ബ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. ബ​ഷീ​ർ, ക​ക്കാ​ട​ൻ റ​ഹിം, യു.​കെ. ബി​ന്ദു, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, സൈ​ജി മോ​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, കൗ​ണ്‍​സി​ല​ർ​മാ​ർ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.