നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ സ്റ്റീ​ൽ ബാ​റ്റ​റി പു​റ​ത്തെ​ടു​ത്തു
Sunday, June 26, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ലു​വ​യ​സു​കാ​ര​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ സ്റ്റീ​ൽ ബാ​റ്റ​റി എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. ചെ​റു​ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍റെ ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നാ​ണ് ചൈ​നാ നി​ർ​മ്മി​ത ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ സ്റ്റീ​ൽ ബാ​റ്റ​റി ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ എ​ന്േ‍​റാ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്ത​ത്. വെ​ള​ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ളി​പ്പാ​ട്ട​വു​മാ​യി ക​ളി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്ന കു​ട്ടി ക​ളി​ക്കി​ടെ ക​ളി​പാ​ട്ട​ത്തി​ന്‍റെ ബാ​റ്റ​റി അ​ബ​ദ്ധ​ത്തി​ൽ മൂ​ക്കി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​ശ്വാ​സ​ത്തി​നി​ടെ സ്റ്റീ​ൽ ബാ​റ്റ​റി മൂ​ക്കി​ൽ നി​ന്ന് അ​ക​ത്തേ​ക് കേ​റു​ക​യാ​യി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സ്റ്റീ​ൽ ബാ​റ്റ​റി​ശ്വ​സ​ന​നാ​ള​ത്തി​ൽ കു​രു​ങ്ങി​യ താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ. ​അ​പ​ർ​ണാ രാ​ജ​ൻ, ഡോ.​കെ.​ബി. ജ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ എ​ൻ​ഡോ​സ്കോ​പ്പി​ക്കു വി​ധേ​യ​മാ​ക്കി ശ്വ​സ​ന​നാ​ള​ത്തി​ൽ നി​ന്നും ബാ​റ്റ​റി പു​റ​ത്തെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കു​ന്പോ​ൾ വീ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.