ഡി​എ​ൽ​എ​സ്എ സ്പെ​ഷ​ൽ ഡ്രൈ​വി​ലൂ​ടെ തീ​ർ​പ്പാ​ർ​ക്കി​യ​ത് 6160 കേ​സു​ക​ൾ
Tuesday, June 28, 2022 12:02 AM IST
മ​ഞ്ചേ​രി: കോ​ട​തി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പെ​റ്റി കേ​സു​ക​ൾ​ക്ക് തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 6160 കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​യി. പി​ഴ​യൊ​ടു​ക്കി തീ​ർ​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ളി​ലാ​ണ് സ​ത്വ​ര ന​ട​പ​ടി​യി​ലൂ​ടെ തീ​ർ​പ്പു​ണ്ടാ​ക്കി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 1,45,89,850 രൂ​പ​യാ​ണ് പി​ഴ​യാ​യി അ​ട​പ്പി​ച്ച​ത്. 158 പ്രീ ​ലി​റ്റി​ഗേ​ഷ​ൻ കേ​സു​ക​ൾ​ക്ക് തീ​ർ​പ്പാ​യ​പ്പോ​ൾ 254 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഒ​ത്തു തീ​ർ​പ്പാ​യ​ത്. 25 കു​ടും​ബ കേ​സു​ക​ളും 24 സി​വി​ൽ കേ​സു​ക​ളും തീ​ർ​പ്പാ​യ​വ​യി​ൽ​പ്പെ​ടും.
240 വാ​ഹ​ന അ​പ​ക​ട കേ​സു​ക​ൾ തീ​ർ​പ്പാ​യ​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 4,97,93,995 രൂ​പ ന​ൽ​കാ​ൻ വി​ധി​യാ​യി. മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി: 88 കേ​സു​ക​ൾ, 362800 രൂ​പ പി​ഴ. മ​ഞ്ചേ​രി ജെഎ​ഫ്സി​എം കോ​ട​തി : 741 കേ​സു​ക​ൾ, 2300300 രൂ​പ പി​ഴ. മ​ല​പ്പു​റം മ​ജി​സ്ട്രേ​റ്റ് കോ​ട​തി: 950 കേ​സു​ക​ൾ, 1810500 രൂ​പ പി​ഴ. തി​രൂ​ർ കോ​ട​തി : 736 കേ​സു​ക​ൾ, 2477100 രൂ​പ പി​ഴ. പൊ​ന്നാ​നി കോ​ട​തി : 635 കേ​സു​ക​ൾ, 1172550 രൂ​പ പി​ഴ. പെ​രി​ന്ത​ൽ​മ​ണ്ണ ജെഎഫ്സി​എം 1 : 473 കേ​സു​ക​ൾ, 632100 രൂ​പ പി​ഴ. പെ​രി​ന്ത​ൽ​മ​ണ്ണ ജെഎഫ്സി​എം 2 : 555 കേ​സു​ക​ൾ, 1120700 രൂ​പ പി​ഴ. നി​ല​ന്പൂ​ർ കോ​ട​തി : 590 കേ​സു​ക​ൾ, 2240700 രൂ​പ പി​ഴ. പ​ര​പ്പ​ന​ങ്ങാ​ടി ജെഎ​ഫ്സി​എം 1 : 1239 കേ​സു​ക​ൾ, 2126500 രൂ​പ പി​ഴ. പു​ലാ​മ​ന്തോ​ൾ ജെഎഫ്സി​എം : 147 കേ​സു​ക​ൾ, 298300 രൂ​പ പി​ഴ. എ​ട​പ്പാ​ൾ കോ​ട​തി : 6 കേ​സു​ക​ൾ, 6500 രൂ​പ പി​ഴ. എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.
മ​ഞ്ചേ​രി ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന് ഡി​എ​ൽ​എ​സ്എ ചെ​യ​ർ​മാ​ൻ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​മു​ര​ളീ​കൃ​ഷ്ണ, സെ​ക്ര​ട്ട​റി സ​ബ്ജ​ഡ്ജ് കെ. ​നൗ​ഷാ​ദ​ലി, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് എ​സ്. ന​സീ​റ, പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് പി.​ടി പ്ര​കാ​ശ​ൻ, മു​ൻ​സി​ഫ് ആ​ർ.​കെ ര​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.