മൂ​ത്തേ​ട​ത്ത് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Friday, July 1, 2022 12:58 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു. പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ സ​മീ​പം പൂ​ണ്ട​ക്കു​ന്നി​ലെ അ​വു​ല​ൻ ആ​ലി​യു​ടെ ഇ​രു​പ​തി​ലേ​റെ തൈ ​റ​ബ​റു​ക​ളും മേ​ലേ​തി​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന എ​ത്തോ​ളം മ​ര​ങ്ങ​ളു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച കി​ട​ങ്ങ് മൂ​ടി​പ്പോ​യ​താ​ണ് കാ​ട്ടാ​ന​കെ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​ൻ കാ​ര​ണം.
ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ട്ര​ഞ്ച് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഫ​ണ്ട് പാ​സാ​യെ​ങ്കി​ലും ത​ക​രാ​റി​ല്ലാ​ത്ത നൂ​റ് മീ​റ്റ​ർ ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് വ​നം വ​കു​പ്പ് പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്. നി​ര​ന്ത​ര കാ​ട്ടാ​ന​ശ​ല്ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പു​തി​യ കൃ​ഷി​യി​റ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന മാ​ത്ര​മ​ല്ല നി​ല​വി​ലു​ള്ള വി​ള​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. ക​ർ​ഷ​ക ദ്രോ​ഹ സ​മീ​പ​ന​മാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.