സി​ബി​എ​സ്ഇ സ​ഹോ​ദ​യ ചാ​ന്ദ്ര​ദി​ന ക്വി​സ് മ​ഞ്ചേ​രി​യി​ൽ
Friday, July 1, 2022 12:59 AM IST
മ​ഞ്ചേ​രി: ചാ​ന്ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 23 ന് ​മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നു​ഷ്യ ബ​ഹി​രാ​കാ​ശ യാ​ത്ര​യും ച​ന്ദ്ര​പ​ര്യ​വേ​ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
മ​ഞ്ചേ​രി എ​യ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം നാ​സ മീ​ഡി​യ റി​സോ​ഴ്സ് സെ​ന്‍റ​ർ അം​ഗ​വും ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ ന​യി​ക്കും.
അ​ഞ്ച് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ൾ​ക്ക് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ്രോ​ഗ്രാം ന​ട​ക്കു​ക. സ്കൂ​ളു​ക​ൾ​ക്ക് ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ര​ണ്ട് പേ​ർ അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​നെ അ​യ​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍: 9745458794.