ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി: വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം ഇ​ന്ന്
Saturday, July 2, 2022 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തീ​ക​രി​ച്ച 153 വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​ന് കി​ഴ​ക്കേ​ത​ല​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. 300 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ജ​സീ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​ന ജി​ൽ​സ്, റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ വി​ജ​യ​ൻ ക​ക്ക​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.