ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ധ​ന​സ​ഹാ​യം
Saturday, August 13, 2022 12:31 AM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് നി​ല​ന്പൂ​ർ ഐ​ടി​ഡി​പി മു​ഖേ​ന പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 1,50,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന ഗ​ഡു കൈ​പ്പ​റ്റി ആ​റു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടു​ള്ള​തും അ​റ്റു​കു​റ്റ​പ​ണി​ക​ൾ, ന​വീ​ക​ര​ണം എ​ന്നീ പ്ര​വൃ​ത്തി​ക​ൾ ആ​വ​ശ്യ​മു​ള്ള​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം വീ​ടി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ട്ടോ, വീ​ടി​ന്‍റെ കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​ണ്ണ​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. നി​ല​ന്പൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് : 9496070368, എ​ട​വ​ണ്ണ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ്: 9496070369, പെ​രി​ന്ത​ൽ​മ​ണ്ണ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് : 9496070400.