സ​ഹോ​ദ​യ അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Saturday, August 13, 2022 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ മോ​ണ്ടി​സോ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​യി​ലെ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​രെ ര​ണ്ടു ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ പ​രി​ശീ​ല​നം നാ​ളെ കൂ​രി​യാ​ട് ജെം​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നു അ​നു​ഗു​ണ​മാ​യി പ്രീ​പ്രൈ​മ​റി​ത​ല​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളും അ​ധ്യാ​പ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നാ​ണ് ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര മോ​ണ്ടി​സോ​റി പ​രി​ശീ​ല​ക വ​ന്ദ​ന​റാ​വു നേ​തൃ​ത്വം ന​ൽ​കി. വൈ​സ്പ്രി​ൻ​സി​പ്പ​ൽ സു​ഭാ​ഷ് പു​ളി​ക്ക​ൽ, ശി​ല്പ ജോ​ണി, റ്റി​ന ഖ​ലീം, എ​സ്.​സ​നി​ക, സു​രേ​ഷ് തി​രു​വാ​ലി, വി​മേ​ഷ്, അ​ജി​ത്, മു​ഖാ​വി​തോ അ​സു​മി, അ​മോ​ങ്ക്ല കൊ​ന്യാ​ക്, ലി​പി​സ് റി​ത് തോ​ൻ​റു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 75 പേ​ർ പ​ങ്കെ​ടു​ത്തു