പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​ഭാ​വം; ജി​ല്ല​യി​ൽ മ​യ​ക്കുമ​രു​ന്നു കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു
Monday, August 15, 2022 1:07 AM IST
മ​ഞ്ചേ​രി : ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്നു സം​ബ​ന്ധി​ച്ച കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു. പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​ഭാ​വ​മാ​ണ് കാ​ര​ണം. കേ​സു​ക​ളു​ടെ ആ​ധി​ക്യം മൂ​ലം 2019ലാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​ത്യേ​ക നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സെ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റാ​ൻ​സ​സ് (എ​ൻ​ഡി​പി​എ​സ്) കോ​ട​തി സ്ഥാ​പി​ച്ച​ത്.
നേ​ര​ത്തെ വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ലാ​യി​രു​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളും പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ൽ മ​യ​ക്കു മ​രു​ന്നു കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മ​ഞ്ചേ​രി​യി​ൽ എ​ൻ​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക​മാ​യി കോ​ട​തി ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പ്ര​ത്യേ​ക ജ​ഡ്ജി​യെ​യോ ജീ​വ​ന​ക്കാ​രെ​യോ നി​യ​മി​ച്ചി​ല്ല. പ​ക​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​സി-​എ​സ്ടി പ്ര​ത്യേ​ക കോ​ട​തി​ക്ക് ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​തേ കോ​ട​തി​യി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്കും താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. എ​ന്നാ​ൽ എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ൽ നി​യ​മി​ക്കു​ന്ന പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് അ​റു​പ​തു വ​യ​സ് ക​ഴി​യ​രു​തെ​ന്ന ച​ട്ടം നി​ല​വി​ലു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി, ത​ന്നെ ചു​മ​ത​ല​യി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചു​മ​ത​ല ല​ഭി​ച്ച അ​ഡ്വ. അ​ബ്ദു​ൾ​സ​ത്താ​ർ ത​ലാ​പ്പി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന് ക​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല എ​സ്‌​സി-​എ​സ്ടി കോ​ട​തി​യി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​ണെ​ന്നും എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ൽ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​ണെ​ന്നും ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന ചാ​ർ​ജ് നി​യ​മ​പ്ര​കാ​രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി 2012ലാ​ണ് മ​ഞ്ചേ​രി​യി​ൽ പ്ര​ത്യേ​ക എ​സ്‌​സി -എ​സ്ടി കോ​ട​തി സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു ജ​ഡ്ജി​യ​ട​ക്കം 13 ത​സ്തി​ക​ക​ളാ​ണ് അ​ന്ന് ഈ ​കോ​ട​തി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കേ​സു​ക​ൾ ഏ​റെ വ​ർ​ധി​ച്ചി​ട്ടും ത​സ്തി​ക കൂ​ട്ടി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പു​തി​യ എ​ൻ​ഡി​പി​എ​സ് കോ​ട​തി​യു​ടെ ചാ​ർ​ജ് കൂ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.
നി​ല​വി​ൽ 573 മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളാ​ണി​വി​ടെ തീ​ർ​പ്പാ​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച 470 കേ​സു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ക്രൈം ​സ്റ്റേ​ജി​ലു​ള്ള 103 കേ​സു​ക​ളും പ​രി​ഗ​ണി​ക്കാ​നാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. 170 എ​സ്‌​സി -എ​സ്ടി കേ​സു​ക​ളും അ​ന്പ​തോ​ളം അ​പ്പീ​ൽ കേ​സു​ക​ളും ഇ​തി​നു പു​റ​മെ​യാ​ണ്. വി​വി​ധ മ​യ​ക്കു മ​രു​ന്നു കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. 129 പേ​ർ ഇ​ത്ത​ര​ത്തി​ൽ വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്നു​ണ്ട്. ജി​ല്ല​യി​ൽ മ​യ​ക്കു മ​രു​ന്നു കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് കേ​സു​ക​ൾ കു​ന്നു​കൂ​ടാ​നും ജ​യി​ലു​ക​ളി​ൽ അ​ന്തേ​വാ​സി​ക​ൾ നി​റ​യാ​നു​മി​ട​യാ​ക്കും.