വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നു പു​തി​യ കെ​ട്ടി​ട​മാ​യി; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, August 17, 2022 12:20 AM IST
മ​ല​പ്പു​റം: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം 20ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 3.30ന് ​ഓ​ണ്‍​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. കാ​യി​ക, ഹ​ജ്ജ് വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​കും. എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. 45 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നു സ്വ​ന്തം കെ​ട്ടി​ട​മാ​കു​ന്ന​ത്. മു​ൻ എം​എ​ൽ​എ അ​ഡ്വ. കെ.​എ​ൻ.​എ ഖാ​ദ​റി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 2.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കും ജൂ​ണി​യ​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കും വ​നി​താ ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം മു​റി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​സ്എ​ച്ച്ഒ, എ​സ്ഐ എ​ന്നി​വ​ർ​ക്കു​ള്ള മു​റി​ക​ൾ, ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റൂം, ​സ്വീ​ക​ര​ണ​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യും ട്രാ​ൻ​സ് ജെ​ൻ​ഡ​ർ, പു​രു​ഷ​ൻ, സ്ത്രീ ​ത​ട​വു​കാ​രെ താ​ത്ക്കാ​ലി​ക​മാ​യി പാ​ർ​പ്പി​ക്കു​ന്ന​തി​നു വെ​വേ​റെ ലോ​ക്ക​പ്പു​ക​ളും പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വേ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​യ്ക്ക് സ​മീ​പം 25 സെ​ന്‍ററിലാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്്. ഭി​ന്ന​ശേ​ഷി സൗ​ഹാ​ർ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​യി വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 36 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. 1977ൽ ​ക​ച്ചേ​രി​പ്പ​ടി​യി​ലാ​ണ് വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 1986ൽ ​സ്റ്റേ​ഷ​ൻ നി​ല​വി​ലെ സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. 2007ൽ ​പ​ഴ​യ കെ​ട്ടി​ടം ഉ​ട​മ പൊ​ളി​ക്കു​ക​യും അ​തി​നു സ​മീ​പം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും തു​ട​ർ​ന്നു സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​തി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.