ക​ർ​ഷ​ക​ദി​നം: ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ
Wednesday, August 17, 2022 12:20 AM IST
മ​ല​പ്പു​റം: ക​ർ​ഷ​ക​ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളി​ലും ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത്ത് പു​തു​താ​യി ഒ​രു ല​ക്ഷം കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും പു​തി​യ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​രു​ങ്ങും. ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ കു​റ​ഞ്ഞ​ത് ആ​റു കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ പു​തു​താ​യി ക​ണ്ടെ​ത്തു​ന്ന കൃ​ഷി​യി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക ദി​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ നി​ർ​വ​ഹി​ക്കും.
’ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ’കൃ​ഷി ദ​ർ​ശ​ൻ’ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ലും തു​ട​ക്ക​മാ​കും. കൃ​ഷി ദ​ർ​ശ​ൻ പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം കൃ​ഷി ദ​ർ​ശ​ൻ വി​ളം​ബ​ര ജാ​ഥ ജി​ല്ല​യി​ലെ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളി​ലും ന​ട​ക്കും. കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും മി​ക​ച്ച ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കും.