സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Friday, October 7, 2022 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല സ​ഹോ​ദ​യ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 22നും 23​നും ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ വച്ച് ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി കെ.​പി.​സു​ധീ​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ഡോ.​ധ​ർ​മാ​ന​ന്ദ സ്വാ​മി​ക​ൾ ദീ​പം തെ​ളി​യി​ക്കും. ര​ണ്ട് ദി​വ​ങ്ങ​ളി​ൽ ഇ​രു​പ​ത് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 142 ഇ​ന​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 82 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ആ​റാ​യി​രം മ​ത്സ​രാ​ർ​ഥിക​ൾ പ​ങ്കെ​ടു​ക്കും. 14, 15 തി​യ​തി​ക​ളി​ലാ​യി സ​ർ​ഗോ​ത്സ​വ​വും ഐ​ടി ഫെ​സ്റ്റും പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ളി​ൽ വെ​ച്ച് ന​ട​ക്കും. സ​ർ​ഗോ​ത്സ​വ​ത്തി​ന്‍റെ (സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ) ഉ​ദ്ഘാ​ട​നം തു​ഞ്ച​ൻ മ​ല​യാ​ള സ​ർ​വ​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ അ​നി​ൽ വ​ള്ള​ത്തോ​ൾ നി​ർ​വ​ഹി​ക്കും. കൊ​റോ​ണ മ​ഹാ​മാ​രി​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​ദാ​സ് സി.​കെ.​ഹൗ​സ​ത്തി​ന് ന​ൽ​കി കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. വ​ണ്ടൂ​ർ സൈ​നി​ക് സ്കൂ​ളി​ലെ ദേ​വി​ക​യാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പന ചെ​യ്ത​ത്.