തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, December 10, 2022 12:13 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട് പ്ര​ത്യാ​ശ​നാ​ഥാ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​മോ​ൻ കു​ന്ന​ക്കാ​ട്ടു​ത​ട​ത്തി​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന,കു​രി​ശ് ദേ​വാ​ല​യ​ത്തി​ലേ​ക്കു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് നീ​റി​ക്കാ​ട് വി​കാ​രി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മു​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും. എം​എ​സ്പി സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
നാ​ളെ രാ​വി​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​ക്ക് ഫാ. ​ജീ​നു​കാ​വി​ൽ, ഫാ. ​ബൈ​ജു മു​ക​ളേ​ൽ, ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മു​ട്ടി​ൽ, ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​യി​ൽ, ഫാ. ​ജി​ബി​ൽ പാ​റേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​റ്റൂ​ർ വി​കാ​രി ഫാ. ​റെ​ന്നി ക​ട്ടേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. തു​ട​ർ​ന്നു തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.