കാ​ർ​ഷി​ക, കാ​യി​ക മേ​ഖ​ല​യ്ക്കു ഉൗ​ന്ന​ൽ ന​ൽ​കി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Friday, March 17, 2023 11:42 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​വ​ത​രി​പ്പി​ച്ചു. 38.59 കോ​ടി രൂ​പ വ​ര​വും 38.21 കോ​ടി രൂ​പ ചെ​ല​വും 38.72 ല​ക്ഷം രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ ക​രു​ത​ൽ ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ കാ​യി​ക​മേ​ഖ​ല​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് മൂ​ന്ന​ര​ക്കോ​ടി​യും ഗ​താ​ഗ​ത മേ​ഖ​ല​യ്ക്ക് ഏ​ഴു കോ​ടി​യും വ​ക​യി​രു​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​പ്പാ​റ​യി​ൽ ഈ ​വ​ർ​ഷം ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം നി​ർ​മാ​ണം, തി​രൂ​ർ​ക്കാ​ട് പു​ളി​യി​ല​കു​ളം ആ​ധു​നി​ക​രീ​തി​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്ക​ൽ എ​ന്നി​വ ന​ട​പ്പാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​യും സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ങ്ങാ​ടി​പ്പു​റ​ത്ത് ബ​ഡ്സ് സ്കൂ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 61.91 ല​ക്ഷം വ​ക​യി​രു​ത്തി. ക്ഷേ​ത്ര ന​ഗ​ര​മാ​യ അ​ങ്ങാ​ടി​പ്പു​റ​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തെ​രു​വു​വി​ള​ക്കു​ക​ളി​ൽ അ​മി​ത ചെ​ല​വ് കു​റ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മ നി​ലാ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. ചാ​ത്തോ​ലി​ക്കു​ണ്ട് റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ൽ​കും. ഇ​തി​നാ​വ​ശ്യ​മാ​യി 1.25 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് വി​ഹി​തം 25 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തു​ക എം​പി, എ​ൽ​എ​എ ഫ​ണ്ടു​ക​ളി​ൽ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നും ഷ​ബീ​ർ ക​റു​മു​ക്കി​ൽ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ലീ​ന താ​ണി​യ​ൻ, സു​നി​ൽ​ബാ​ബു വാ​ക്കാ​ട്ടി​ൽ, ഫൗ​സി​യ ത​വ​ളേ​ങ്ങ​ൽ, കെ.​ടി നാ​രാ​യ​ണ​ൻ, കോ​ട​ൻ റം​ല, ര​തീ്ഷ്, സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.