കൊ​ടും ചൂ​ട്: യാ​ത്ര​ക്കാ​ർ​ക്ക് ശീ​ത​ള പാ​നീ​യ​ങ്ങ​ളു​മാ​യി അ​ർ​ബ്ബ​ണ്‍ ബാ​ങ്ക്
Sunday, March 19, 2023 1:04 AM IST
മ​ഞ്ചേ​രി: മീ​ന​ച്ചൂ​ടി​ൽ നാ​ടും നാ​ട്ടു​കാ​രും ഉ​രു​കു​ന്പോ​ൾ വ​ഴി​യാ​ത്രി​ക​ർ​ക്ക് ത​ണ്ണീ​ർ പ​ന്ത​ലൊ​രു​ക്കി മ​ഞ്ചേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ്ബ​ണ്‍ ബാ​ങ്ക് മാ​തൃ​ക​യാ​കു​ന്നു. ബാ​ങ്കി​ന്‍റെ ക​ച്ചേ​രി​പ്പ​ടി​യി​ലെ മു​ഖ്യ​ശാ​ഖ​ക്ക് മു​ന്പി​ലാ​ണ് ത​ണ്ണീ​ർ പ​ന്ത​ലൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ത്രി​ക​ർ​ക്ക് ഇ​നി പ​ന്ത​ലി​ൽ ക​യ​റി സൗ​ജ​ന്യ​മാ​യി നാ​ര​ങ്ങ​വെ​ള്ളം, മോ​ര് വെ​ള്ളം, ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സ് എ​ന്നി​വ മ​തി​വ​രു​വോ​ളം കു​ടി​ക്കാം.

ക​ച്ചേ​രി​പ്പ​ടി​യി​ലെ സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ദി​നം പ്ര​തി​യെ​ത്തു​ന്ന നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ത​ണ്ണീ​ർ പ​ന്ത​ൽ തീ​ർ​ച്ച​യാ​യും ഒ​ര​നു​ഗ്ര​ഹ​മാ​ണ്.
ത​ണ്ണീ​ർ​പ​ന്ത​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്റ്റാ​ർ എ.​പി. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ.​സി. ഫൈ​സ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​അ​ബ്ദു​ൽ നാ​സ​ർ, അ​പ്പു മേ​ലാ​ക്കം, അ​ഡ്വ. എ.​പി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, പി. ​വേ​ലാ​യു​ധ​ൻ, വ​ല്ലാ​ഞ്ചി​റ വ​ലി​യ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.