കാ​ളി​കാ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ കേസിൽ പ്രതികൾ പി​ടി​യിൽ
Sunday, March 19, 2023 1:04 AM IST
കാ​ളി​കാ​വ്: മ​ല​യോ​ര പാ​ത​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ത്തു. ക​ട്ടേ​ക്കാ​ട് മ​ജീ​ദ് (46), പാ​റ​ക്ക​ത്തൊ​ടി ഫാ​രി​സ് (28), പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​ന് (23) എ​ന്നി​വ​രേ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മ​രം​ബ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തും ഇ​വ​ർ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്.

കാ​ളി​കാ​വി​ന​ടു​ത്ത മ​ങ്കു​ണ്ടി​ലും ക​ല്ലാ​മൂ​ല ചെ​റി​യ പാ​ല​ത്തി​ന​ടി​യി​ലും ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ടാ​ങ്ക​ർ ലോ​റി​യി​ൽ നി​റ​ച്ച ക​ക്കൂ​സ് മാ​ലി​ന്യം കെ​മി​ക്ക​ലു​ക​ൾ ചേ​ർ​ത്ത് ദ്രാ​വ​ക രൂ​പ​ത്തി​ൽ ആ​ക്കി​യി​ട്ടാ​ണ് കൊ​ണ്ടു​വ​ന്ന് ത​ള്ളി​യി​രി​ക്കു​ന്ന​തെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​ന​വും പ്ര​തി​ക​ളേ​യും പി​ടി​കൂ​ടി​യ​ത്.