ല​ക്ഷ​ങ്ങ​ളു​ടെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ്; മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Sunday, March 24, 2024 4:55 AM IST
തേ​ഞ്ഞി​പ്പ​ലം: ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് കേ​സി​ല്‍ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍. പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍​കു​ന്ന് സ്വ​ദേ​ശി ഫ​ര്‍​സാ​ന മ​ന്‍​സി​ലി​ല്‍ പി.​സി. മു​ജീ​ബ് റ​ഹ്മാ​ന്‍ (44) ആ​ണ് തേ​ഞ്ഞി​പ്പ​ല​ത്ത് പി​ടി​യി​ലാ​യ​ത്.

പു​ത്തൂ​ര്‍ പ​ള്ളി​ക്ക​ലി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ ചേ​ളാ​രി ശാ​ഖ​യി​ല്‍ 23 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ണ്ടോ​ട്ടി, വാ​ഴ​ക്കാ​ട്, കാ​ടാ​മ്പു​ഴ, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ര്‍, ക​രു​വാ​ര​ക്കു​ണ്ട്, മ​ഞ്ചേ​രി, ക​രി​പ്പൂ​ര്‍, കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ്, താ​മ​ര​ശേ​രി, ന​ട​ക്കാ​വ്, ഫ​റോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന ത​ട്ടി​പ്പി​ന് കേ​സു​ണ്ട്.

മ​റ്റു​ള്ള​വ​രു​മാ​യി ത​ന്ത്ര​പൂ​ര്‍​വം സൗ​ഹൃ​ദ​മു​ണ്ടാ​ക്കി അ​വ​രെ ഉ​പ​യോ​ഗി​ച്ചും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ ഉ​പ​യോ​ഗി​ച്ചും ആ​സൂ​ത്രി​ത​മാ​യി മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തേ​ഞ്ഞി​പ്പ​ലം എ​സ്എ​ച്ച്ഒ കെ.​ജി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്ഐ എ. ​കൃ​ഷ്ണ​ദാ​സ്, സി​പി​ഒ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.