ഇ​ഫ്ത്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ
Monday, March 25, 2024 12:46 AM IST
നി​ല​മ്പൂ​ര്‍: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ 1994 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’സ്മൃ​തി’​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ഫ്ത്താ​ര്‍ സം​ഗ​മം ന​ട​ത്തി. സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ സ​ന്ദേ​ശ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്ത്താ​ര്‍ സം​ഗ​മ​ത്തി​ല്‍ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന​വ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൗ​ര​പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ര​സ്പ​രം സൗ​ഹൃ​ദം പ​ങ്കി​ട്ടും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നും പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും ന​ട​ത്തി​യ ഇ​ഫ്ത്താ​ര്‍ സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ന്‍, നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ല്‍ അ​ക​മ്പാ​ടം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ തോ​ണി​യി​ല്‍ സു​രേ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് ആ​ട്ടി​രി, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദേ​വ​ന്‍ തോ​ട്ട​പൊ​യി​ല്‍ തുടങ്ങിയവർ പങ്കെടുത്തു.