ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണം നടത്തി
Monday, March 25, 2024 12:46 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ലോ​ക ക്ഷ​യ​രോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഫാ​ര്‍​മ​സി ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍, മ​രു​ന്നു​ക​ളു​ടെ കൃ​ത്യ​മാ​യ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി നാ​ഷ​ണ​ല്‍ ടി​ബി എ​ലി​മി​നേ​ഷ​ന്‍ പ്രോ​ഗ്രാം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. ഫ​സീ​ല്‍ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഫാ​ര്‍​മ​സി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ​ര്‍​മ​സി പ്രാ​ക്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​സി. മു​ഹാ​സ് നേ​തൃ​ത്വം ന​ല്‍​കി. ഡോ. ​യു.​കെ. ഇ​ല്യാ​സ്, ഡോ. ​കെ. അ​ബ്ദു​ള്‍ വാ​ജി​ദ്, ഡോ.​ടി, അ​രു​ണ, കെ.​എ​സ്. ന​വ​മി, എം.​വി. ഷം​സീ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.