അ​വ​ശ​നാ​യ വ​യോ​ധി​ക​നെ സം​ര​ക്ഷി​ച്ചു
Monday, March 25, 2024 12:46 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ അ​ങ്ങാ​ടി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വ​യോ​ധി​ക​നെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ട്രോ​മാ​കെ​യ​ര്‍ അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

80 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന ഇ​യാ​ള്‍ ക​ഠി​ന​മാ​യ ചൂ​ടി​ല്‍ ക്ഷീ​ണി​ത​നാ​കു​മെ​ന്നു അ​റി​ഞ്ഞ​തോ​ടെ ടൗ​ണ്‍ അ​ട​ങ്ങു​ന്ന എ​ട്ടാം വാ​ര്‍​ഡ് മെം​ബ​റാ​യ കെ.​ടി. അ​ഷ്ക​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും ഏ​ഴാം വാ​ര്‍​ഡ് മെം​ബ​റാ​യ സി. ​മു​ഹ​മ്മ​ദാ​ലി​യെ​യും പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ​യെ​യും വി​വ​ര​മ​റി​യി​ച്ചു.

മൂ​വ​രു​ടെ​യും നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ലാ ട്രോ​മാ​കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി.

യൂ​ണി​റ്റ് ലീ​ഡ​ര്‍ ഷു​ഹൈ​ബ് മാ​ട്ടാ​യ, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ദ് പാ​താ​യി​ക്ക​ര, ഗി​രീ​ഷ് കീ​ഴാ​റ്റൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വ​യോ​ധി​ക​നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ആം​ബു​ല​ന്‍​സി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.