സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണം: എ​ന്‍​ജി​ഒ സം​ഘ് സ​മ്മേ​ള​നം
Monday, March 25, 2024 12:46 AM IST
നി​ല​മ്പൂ​ര്‍: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ സം​ഘ് ജി​ല്ലാ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​എ​ഫ്ആ​ര്‍​ഡി​എ ബി​ല്‍ പി​ന്‍​വ​ലി​ച്ചാ​ലേ സ്റ്റാ​റ്റി​യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കാ​നാ​കൂ എ​ന്ന ഇ​ട​തു​യൂ​ണി​യ​നു​ക​ളു​ടെ വാ​ദം തീ​ര്‍​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍​സു​ര​ക്ഷ, ശ​മ്പ​ളം, ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക, ക്ഷാ​മ​ബ​ത്ത, മെ​ഡി​സെ​പ്പ്, ലീ​വ് സ​റ​ണ്ട​ര്‍, ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക് 40 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ തു​ട​ങ്ങി മു​ഴു​വ​ന്‍ അ​വ​കാ​ശ​ങ്ങ​ളും പു​ന:​സ്ഥാ​പി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​താ ര​വീ​ന്ദ്ര​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് ടി.​ജെ. സ്വാ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​വി​ജ​യ​കു​മാ​ര്‍, പ്ര​കാ​ശ​ന്‍, വി​ജ​യ​ന്‍, എ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​എ​ന്‍. ശ്രീ​ക​ല , ഇ.​എം. സു​ധാ​ക​ര​ന്‍, വി​ജ​യ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പാ​പ്പ​നൂ​ര്‍, ജി​ല്ലാ ഖ​ജാ​ന്‍​ജി എ.​പി. മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​നം ബി​എം​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. വി​നോ​ദ് കു​മാ​ര്‍, ശ​ര​ത്ച​ന്ദ്ര​ന്‍, ഇ. ​സു​ധീ​ഷ്, വി.​ടി. രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​ഭ എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി. ​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. മു​ര​ളീ​ധ​ര​ന്‍ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. കെ ​അ​ജി​ത്ത്, കെ. ​ജി​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ടി.​ജെ. സ്വാ​തി (പ്ര​സി​ഡ​ന്റ്), പ്ര​ദീ​പ് പാ​പ്പ​നൂ​ര്‍ (സെ​ക്ര​ട്ട​റി), എ.​പി. മോ​ഹ​ന്‍​ദാ​സ് (ഖ​ജാ​ന്‍​ജി).