മങ്കട : ബിജെപിയുടെ ഇലക്ഷന് വിഭാഗമായി ഇ.ഡി. മാറിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മക്കരപ്പറമ്പ് നാറാണത്ത് ചേര്‍ന്ന മങ്കട മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ചെയര്മാന്, കണ്‍വീനര്‍, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെതിരേ ശക്തമായ രാഷ്ട്രീയ നീക്കം ഉണ്ടാകണമെന്നും ഇതിനു ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗം എ.പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എംഎല്‍എ, കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, സി.പി. സൈതലവി, അഡ്വ. ടി. കുഞ്ഞാലി, ഉമര്‍ അറക്കല്‍, അന്‍വര്‍ മുള്ളമ്പാറ, പി. രാധാകൃഷ്ണന്, കുന്നത്ത് മുഹമ്മദ്, എം. മൊയ്തു, പെരിഞ്ചീരി ഹനീഫ, ഷാഹിദ് ആനക്കയം, അഡ്വ. അജിത്ത്, രാജീവ്, കെ.എസ്. അനീഷ്, അഡ്വ.വി. മൂസക്കുട്ടി, അമീര്‍ പാതാരി തുടങ്ങിയവര്‍ പങ്കെടുത്തു.