പ​ക​ര്‍​ച്ച​വ്യാ​ധി: മ​ത​സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു
Tuesday, March 26, 2024 7:10 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വെ​സ്റ്റ് നൈ​ലും മ​ഞ്ഞ​പ്പി​ത്ത​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​യി മ​ത​സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു.

കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​മ്പു​തു​റ​ക്ക് മ​സ്ജി​ദു​ക​ളി​ലും മ​റ്റും ന​ട​ക്കു​ന്ന ഇ​ഫ്താ​റു​ക​ളി​ല്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ര്‍ ഗ്ലാ​സു​ക​ളും പാ​ത്ര​ങ്ങ​ളും ഒ​ഴി​വാ​ക്കി ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ടി.​എ​സ്. അ​നീ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റ​ഹീം പു​തു​ക്കൊ​ള്ളി, യാ​ഷി​ക് മേ​ച്ചേ​രി, എ​ന്‍.​എം.​എ​ല്‍​സി, എ​ന്‍.​കെ. ഖൈ​റു​ന്നീ​സ, സി. ​സ​ക്കീ​ന, സെ​ക്ര​ട്ട​റി എ​ച്ച്. സി​മി, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജൂം, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വി​വി​ധആ​രാ​ധ​നാ​ല​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.