ക​ള്ളു​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നു ഉ​ട​മ​ക​ള്‍ പി​ന്‍​മാ​റു​ന്നു
Tuesday, March 26, 2024 7:10 AM IST
ക​രു​വാ​ര​കു​ണ്ട്: ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ തു​വൂ​ര്‍ കോ​ട്ട​ക്കു​ന്നി​ല്‍ ക​ള്ളു​ഷാ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റാ​നൊ​രു​ങ്ങി ഉ​ട​മ​ക​ള്‍. ആ​ട് ഫാ​മി​നെ​ന്ന പേ​രി​ല്‍ ലൈ​സ​ന്‍​സെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ഷാ​പ്പ് തു​ട​ങ്ങാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ലൈ​സ​ന്‍​സ് ഇ​പ്പോ​ള്‍ ത​ാമ​സ​യോ​ഗ്യ​മാ​യ വീ​ടി​നു​ള്ള​താ​ക്കി ഉ​ട​മ​ക​ള്‍ മാ​റ്റി.

അ​തേ സ​മ​യം 61 ദി​വ​സ​മാ​യി തു​ട​രു​ന്ന പ​ന്ത​ല്‍ കെ​ട്ടി സ​മ​രം രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ത​രം മാ​റ്റി​യ രേ​ഖ എ​ക്സൈ​സ് വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ജ​ലീ​ല്‍, കെ. ​സു​ബൈ​ദ, പി. ​ഗോ​പി, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ടി. ​ബ​ഷീ​ര്‍, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​അ​സ്ലം എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.