ഗാ​ര്‍​ഹി​ക പ്ര​സ​വം: അ​ന​ധി​കൃ​ത ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി
Wednesday, March 27, 2024 5:41 AM IST
മ​ല​പ്പു​റം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്.

ജി​ല്ല​യി​ല്‍ ഗാ​ര്‍​ഹി​ക പ്ര​സ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ക്യൂ​പ​ങ്ച​ര്‍ ചി​കി​ത്സാ രീ​തി​യെ​ന്ന പേ​രി​ല്‍ ഒ​രു ചി​കി​ത്സാ വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി​യി​ല്ലാ​തെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം അ​ന​ധി​കൃ​ത ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഗാ​ര്‍​ഹി​ക പ്ര​സ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഗാ​ര്‍​ഹി​ക പ്ര​സ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ വ​ള​വ​ന്നൂ​ര്‍, വേ​ങ്ങ​ര, എ​ട​വ​ണ്ണ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ പ്ര​സ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ഗാ​ര്‍​ഹി​ക പ്ര​സ​വം മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ ഗാ​ര്‍​ഹി​ക പ്ര​സ​വ​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍.​എ​ന്‍. പ​മീ​ലി അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​രേ​ണു​ക, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​രാ​ജു, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.