പൊ​തു​സ്ഥ​ല​ത്തെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്നു
Wednesday, March 27, 2024 5:41 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും മ​റ്റും ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ചെ​യ്തു തു​ട​ങ്ങി. ക​ള​ക്ട​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​തു​യി​ട​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു ക​ള​ക്ട​ര്‍​ക്ക് നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, പോ​ലീ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പൊ​തു​സ്ഥ​ല​ത്തെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​ലോ​ങ്ങ​ര ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ളാ​ണ് ആ​ദ്യം നീ​ക്കം ചെ​യ​ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും.