ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, March 27, 2024 5:41 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഭൂ​മി കൈ​യേ​റി​യ​ത് ഒ​ഴി​പ്പി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ മു​നി​സി​പ്പ​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 27ാം വാ​ര്‍​ഡ് പ​ട്ട​രാ​ക്ക ഡി​വി​ഷ​നി​ലെ കൗ​ണ്‍​സി​ല​റാ​ണ് കൈ​യേ​റ്റം ന​ട​ത്തി​യ​താ​യി ആ​ക്ഷേ​പ​മു​ള്ള​ത്. നി​ല​മ്പൂ​ര്‍ കാ​രാ​ട് ന​ടു​വ​ത്ത്റോ​ഡ് വ​ട​ക്കും​പാ​ടം പാ​ല​ത്തി​നു സ​മീ​പ​മു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഭൂ​മി കൈ​യേ​റി വാ​ട​ക സാ​ധ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് എ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ഭൂ​മി കൈ​യേ​റു​ന്ന​തും നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണ് എ​ന്നി​രി​ക്കെ ഒ​രു ജ​ന​പ്ര​തി​നി​ധി അ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൊ​ളി​ച്ചു മാ​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചു നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സൈ​ഫു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫി​റോ​സ് മ​യ്യ​ന്താ​ന്നി, അ​ജി​ന്‍ കു​ള​ക​ണ്ടം, വി.​പി. ഫ​ര്‍​ഹാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.