മ​തി​ല്‍ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, March 27, 2024 10:48 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വി​ല്‍ ക​രി​ങ്ക​ല്‍ മ​തി​ല്‍ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

വ​ഴി​ക്ക​ട​വ് പാ​ലാ​ട് പൈ​ക്കാ​ട​ന്‍ സ്വ​പ്നേ​ഷ് (35) ആ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

കെ​ട്ടു​ങ്ങ​ല്‍ ജു​മാ മ​സ്ജി​ദി​ന്‍റെ ഭൂ​മി​യി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണും ക​ല്ലും സ്വ​പ്നേ​ഷി​ന്‍റെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍ ജി​ല്ലാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ടൈ​ല്‍​സ് ജോ​ലി​ക്കാ​ര​നാ​യ സ്വ​പ്നേ​ഷ് പ​ണി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന് ക​രി​ങ്ക​ല്‍​കെ​ട്ട് പ​ണി​ക്ക് പോ​യ​ത്. ആ​തി​ര​യാ​ണ് സ്വ​പ്നേ​ഷി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ധ്രു​വി​ത്ത്, ധ്രു​വി​ന്‍. മാ​താ​വ്: ശ്യാ​മ​ള. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി മ​ണി (60) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.