പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്കു വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ക കൈ​മാ​റി
Thursday, March 28, 2024 5:38 AM IST
ഏ​ലം​കു​ളം: ത​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​യും യാ​ത​ന​യും നേ​രി​ട്ട​റി​യു​ക​യും അ​വ​രെ ചേ​ര്‍​ത്തു പി​ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​വു​മാ​യി കു​ന്ന​ക്കാ​വ് ഹി​ല്‍​ടോ​പ്പ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​ലം​കു​ളം പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​ടി. ഷാ​ന​വാ​സ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദി​ന് കൈ​മാ​റി.

കു​ട്ടി​ക​ളി​ല്‍ സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹി​ല്‍​ടോ​പ്പ് സ്കൂ​ളി​ലെ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് പാ​ലി​യേ​റ്റി​വ് ക്ല​ബ്, വോ​ള​ണ്ടി​യ​ര്‍ സേ​വ​നം, ഓ​ണ​പ്പു​ട​വ വി​ത​ര​ണം, ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക താ​ല്‍​പ​ര്യ പ്ര​കാ​ര​മാ​ണ് രോ​ഗി​ക​ള്‍​ക്കാ​യി തു​ക സ​മാ​ഹ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​അ​ഫ​ത്ത് മു​ഹ​മ്മ​ദ്, ക്ല​ബ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​സി​യ, അ​ധ്യാ​പ​ക​രാ​യ സൂ​ര്യ​മോ​ള്‍, ഷ​മീ​ര്‍, ഷെ​ല്‍​ന തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.