പൂന്താനം ഗ്രന്ഥാലയം സ്മാർട്ടായി
1546590
Tuesday, April 29, 2025 7:22 AM IST
കീഴാറ്റൂർ: പൂന്താനം സ്മാരക ഗ്രന്ഥാലയം സ്മാർട്ട് ലൈബ്രറി ആയതിന്റെ പ്രഖ്യാപനം പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വേണു പാലൂർ നിർവഹിച്ചു. ഗ്രന്ഥാലയത്തിലെ സ്റ്റോക്കുള്ള പുസ്തകങ്ങൾ വർഗീകരിച്ച് സോഫ്റ്റ് വെയറിൽ ചേർത്ത് പുസ്തക വിതരണം സ്മാർട്ടാക്കുന്നതിനായി ആറുമാസക്കാലമായി നടന്ന പ്രയത്നത്തിന്റെ സഫലീകരണമാണ് സാധ്യമായത്.
കീഴാറ്റൂർ പഞ്ചായത്തിൽ സ്മാർട്ട് ലൈബ്രറി ആകുന്ന ആദ്യ ഗ്രന്ഥാലയമാണ് കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം. ഗ്രന്ഥശാല പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. ഡിജിറ്റലൈസേഷൻ വർക്കുകൾക്കായി സേവനം ചെയ്ത ഇ. സുബ്രഹ്മണ്യൻ, കെ. അശോക് കുമാർ, എം.ടി. മുഹമ്മദ് ഹനീഫ, പി.ഇ. സ്മിത, കെ. സന്തോഷ്, പി. റഫീഖ്, കെ. അനിരുദ്ധ്, എം.ടി. നിഹാൽ, ഗായത്രിദാസ് എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കീഴാറ്റൂർ അനിയൻ, കെ.ബാബുരാജ്, വി. ജ്യോതിഷ്, കെ.എം. വിജയകുമാർ, കെ.എം.ദാസ്, പാറമ്മൽ ഹംസ, പി. വേണുഗോപാൽ, മത്തളി നാരായണൻ, എം.വിജയലക്ഷ്മി, എം. ജോമി, എം. രജനി എന്നിവർ പ്രസംഗിച്ചു.