ഭീകരവാദത്തിനെതിരേ ജനസദസ് സംഘടിപ്പിച്ചു
1547222
Thursday, May 1, 2025 5:54 AM IST
പെരിന്തൽമണ്ണ: ഭീകരവാദത്തിനെതിരേ സിപിഎം പെരിന്തൽമണ്ണയിൽ മാനവിക ജനസദസ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകാട് കോർണറിൽ നടന്ന സദസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം യു. അജയൻ അധ്യക്ഷത വഹിച്ചു. മാനവിക സദസിൽ പങ്കെടുത്ത നൂറുകണക്കിന് പേർ മാനവിക ജ്വാല തെളിയിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ശ്യാം പ്രസാദ്, അഡ്വ. സി.എച്ച്. ആഷിഖ്, കെ. ബദറുന്നീസ, ഏരിയ സെക്രട്ടറി ഇ.രാജേഷ്, നിഷി അനിൽ എന്നിവർ സംസാരിച്ചു.
തിരൂർക്കാട്: സിപിഎം മങ്കട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർക്കാട് നടന്ന മാനവിക സദസ് സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. ടി.കെ. റഷീദലി അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പി. സലിം, പി. പത്മജ, വി. പി. അയ്യപ്പൻ, ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, കെ. നിസാർ എന്നിവർ സംസാരിച്ചു. മാനവിക ജ്വാല തെളിയിച്ചാണ് സദസ് സമാപിച്ചത്.
എടക്കര: സിപിഎം എടക്കര ഏരിയ കമ്മിറ്റി ഭീകരവാദ വിരുദ്ധ സദസ് സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, ജില്ലാ കമ്മറ്റി അംഗം പി. ഷെബീര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. സെഹീര്‍, എ.ടി. റെജി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന് എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി: ഭീകരവാദത്തിനെതിരേ മാനവികത എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റി മാനവികത ബഹുജന സദസ് നടത്തി. മഞ്ചേരി സീതിഹാജി ബസ് സ്റ്റാൻഡില്‍ നടന്ന ഭീകരവാദവിരുദ്ധ സദസ് പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എം. ഷൗക്കത്ത് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ സെക്രട്ടറി വി.പി. അനില്‍, ഏരിയാ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു, എം. നിസാറലി സംസാരിച്ചു.