ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1547219
Thursday, May 1, 2025 5:53 AM IST
വണ്ടൂർ: മെക്ക് സെവൻ ഹെൽത്ത് ക്ലബ് വണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വണ്ടൂർ ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രഭാകരൻ ക്ലാസ് നയിച്ചു. നിത്യ ജീവിതത്തിൽ വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.
മെക് സെവൻ വണ്ടൂർ യൂണിറ്റ് ചെയർമാൻ അക്ബർ കരുമാര അധ്യക്ഷത വഹിച്ചു. സബ് കോഓർഡിനേറ്റർ കെ.ടി. സലീം, വൈസ് ചെയർമാൻ കെ. കെ. മുഹമ്മദലി, ഡോ. റഹൂഫ്, ട്രെയിനർ കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.