എല്ലാ ഓൺലൈൻ കേന്ദ്രങ്ങൾക്കും മസ്റ്ററിംഗ് അനുവദിക്കണം: ഐഡിപിഡബ്ല്യുഎ
1547227
Thursday, May 1, 2025 6:00 AM IST
പെരിന്തൽമണ്ണ: സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾക്കും പെൻഷൻ മസ്റ്ററിംഗ് അനുവദിക്കണമെന്ന് പെരിന്തൽമണ്ണയിൽ നടന്ന ഇന്റർനെറ്റ്-ഡിടിപി-ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (ഐഡിപിഡബ്ല്യുഎ) മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റൂയേഷ് കോഴിശേരി സംഗമം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മജീദ് മൈബ്രദർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ടി.ഒ. ശിഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സുദർശൻ ആലുങ്ങൽ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
സംസ്ഥാന ജോ. സെക്രട്ടറി രാജൻ പിണറായി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.എസ്. ജയൻ, ഷിബു തിരൂർക്കാട്, ശബരീഷ് പെരിന്തൽമണ്ണ, ദേവി എടപ്പാൾ, അബൂബക്കർ വളാഞ്ചേരി, രാമകൃഷ്ണൻ, പ്രിൻസി മഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷീജ എടപ്പാൾ, ജില്ലാ ട്രഷറർ സദാനന്ദൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികൾ : അബ്ദുറഹ്മാൻ (പ്രസിഡന്റ്), ഫൈസൽ പട്ടിക്കാട്, വിനോദ്കുമാർ, അബൂബക്കർ (വൈസ് പ്രസിഡന്റുമാർ), അബ്ദുല്ലക്കുട്ടി (സെക്രട്ടറി), ശബരീഷ്, ആശിഫ് വേങ്ങര, പ്രിൻസി (ജോയിന്റ് സെക്രട്ടറിമാർ), സദാനന്ദൻ (ട്രഷറർ).