കാരകുന്ന് സ്കൂളില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു
1547230
Thursday, May 1, 2025 6:00 AM IST
മഞ്ചേരി: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരകുന്ന് ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. മൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രായഭേദമന്യേ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഓപ്പണ്‍ ജിം സ്കൂളില്‍ സ്ഥാപിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്കര്‍ ആമയൂര്‍ ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ, വൈസ് പ്രസിഡന്റ് എന്‍.പി. ജലാല്‍, ബ്ലോക്ക് മെമ്പര്‍മാരായ രഞ്ജിമ, കെ. അജിത,
ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍.പി. ഷാഹിദ, തൃക്കലങ്ങോട് ബാങ്ക് പ്രസിഡന്റ് യൂസുഫ് മേച്ചേരി, എന്‍.പി. മുഹമ്മദ്, സ്കൂള്‍ പ്രിന്‍സിപ്പള്‍ എന്‍. സക്കീന, ഷാനവാസ് ബാബു, അനീസ് കാരകുന്ന്, കെ.ടി. ജലീല്‍, എന്‍. സഫീര്‍ സംബന്ധിച്ചു.