17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും
1547224
Thursday, May 1, 2025 5:54 AM IST
നിലന്പൂർ: 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് നാലുവര്‍ഷം സാധാരണ തടവും 10000 രൂപ പിഴയയും. തൃപ്പനച്ചി പുല്പറ്റ കണ്ടമംഗലത്ത് മനോജി(42)നെതിരേയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി 19നാണ് കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പ്രതി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
എടക്കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന എന്‍.ബി. ഷൈജു രജിസ്റ്റര്‍ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ടി. എ. സന്തോഷാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 13 സാക്ഷികളെ വിസ്തരിച്ചു.