സി.ടി. നുസൈബ വിരമിച്ചു
1547226
Thursday, May 1, 2025 5:54 AM IST
പെരിന്തൽമണ്ണ: കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന സി.ടി. നുസൈബ സർവീസിൽ നിന്ന് വിരമിച്ചു. പെരിന്തൽമണ്ണ ജില്ല ആശുപത്രി നഴ്സിംഗ് സൂപ്രണ്ടായാണ് വിരമിച്ചത്. കെജിഎൻഎയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ മൗലാന ഹോസ്പിറ്റൽ, പാലക്കാട് ഇഎസ്ഐ ആശുപത്രി, ആലിപ്പറമ്പ്, പുഴക്കാട്ടിരി, മങ്കട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരൂരങ്ങാടി , പൊന്നാനി താലൂക്ക് ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.