"സഹകരണ പെൻഷൻകാർക്ക് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണം'
1547228
Thursday, May 1, 2025 6:00 AM IST
പെരിന്തൽമണ്ണ: നാമമാത്രമായുള്ള പെൻഷൻ വാങ്ങുന്ന സഹകരണ പെൻഷൻകാർക്ക് അടിയന്തരമായി ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്ന് കേരള കോഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ താലൂക്ക് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
താലൂക്ക് സമ്മേളനം പെരിന്തൽമണ്ണ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.പി. കബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ. ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ, ജില്ലാ പ്രസിഡന്റ് ടി.കെ. ജയൻ, ജില്ലാ സെക്രട്ടറി പി. അഹമ്മദ് കുട്ടി, എം. രാമദാസ്, വി. മോഹനൻ, പി. കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. പരമേശ്വരൻ (പ്രസിഡന്റ്), കെ.പി. മുഹമ്മദ് ഇഖ്ബാൽ (സെക്രട്ടറി), ഇ. ഉഷ (ട്രഷറർ).