വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നി​ംഗ്് ആരംഭിച്ചു
Wednesday, April 17, 2019 1:20 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​വിഎം , വി​വിപാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നി​ംഗ് തു​ട​ങ്ങി.
ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ല്‌ വോ​ട്ടിംഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ക്കാന്‌ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​മ്മീ​ഷ​നി​ംഗ്് ആ​രം​ഭി​ച്ച​ത്. 3856 വിവി​പാ​റ്റ് മെ​ഷീ​നു​ക​ളി​ലും 3747 ഇ​ല​ക്‌ട്രോണി​ക് വോ​ട്ടി​ംഗ്് മെ​ഷീ​നു​ക​ളി​ലു​മാ​ണ് ക​മ്മീ​ഷ​നി​ംഗ് ന​ട​ത്തു​ന്ന​ത്.
ഓ​രോ മ​ണ്ഡ​ല​ത്തി​ലും നി​യ​മി​ച്ച അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ്് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​മ്മീ​ഷ​നി​ംഗിൽ രാ​ഷ്്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ക​മ്മീ​ഷ​നി​ംഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി.
കൊ​ണ്ടോ​ട്ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, പൊ​ന്നാ​നി എ​വി​എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, മ​ഞ്ചേ​രി ചു​ള്ളി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്, തി​രൂ​ർ എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, പ​ട്ടാ​ന്പി ഗ​വ​ണ്‍​മെ​ന്‍റ് ശ്രീ ​നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ള​ജ്, മാ​ന​വേ​ദ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ക​മ്മീ​ഷ​നി​ംഗ് ന​ട​ത്തു​ന്ന​ത്.