പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വൈ​ദ്യു​തി ത​ട​സ​ത്തി​നു പ​രി​ഹാ​രം വേ​ണം: മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ്
Friday, April 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ഇ​തി​നു ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​നാ​വ​ശ്യ​മാ​യ സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കിം​ഗ്, ക​ംഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, പി.​ടി.​എ​സ് മൂ​സു, യൂ​സ​ഫ് രാ​മ​പു​രം, പി.​പി. സൈ​ത​ല​വി, വാ​രി​യ​ർ എ​സ്. ദാ​സ്, കെ.​പി. ഉ​മ്മ​ർ, കെ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഹാ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഒ​മ​ർ ഷെ​രീ​ഫ്, ജ​മീ​ല ഇ​സു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫ​സ​ലു​ദീ​ൻ (പ്ര​സി​ഡ​ന്‍റ്), ഖാ​ജ മു​ഹ്യു​ദീ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷ​മീ​ർ (ട്ര​ഷ​റ​ർ), വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഇ​ബ്രാ​ഹിം, സ​ൽ​മാ​ൻ, ഇ​ബ്രാ​ഹിം ഫി​റോ​സ്, പ്ര​കാ​ശ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യൂ​ത്ത് വിം​ഗ് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഗ​ഫാ​ർ അ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി മ​മ്മ​ദ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.