തേ​ഞ്ഞി​പ്പ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഫ​യ​ർ​സ്റ്റേ​ഷ​ൻ: വി​ശ​ദ​പ​ഠ​ന​ത്തി​ന് വാഴ്സിറ്റി ഉ​പ​സ​മി​തി
Friday, July 19, 2019 12:34 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത​യോ​ര​ത്താ​യി ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​പ​ഠ​ന​ത്തി​ന് സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി. ഫ​യ​ർ​സ്റ്റേ​ഷ​നും തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി അ​ൻ​പ​ത് സെ​ന്‍റ് വീ​തം സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ ധാ​ര​ണ​യാ​യെ​ങ്കി​ലും ഏ​ത് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നാ​ണ് ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ളു​ടെ​യും മ​റ്റ് മേ​ഖ​ല​ക​ളി​ലെ അ​ത്യാ​ഹി​ത​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്താ​ൻ തേ​ഞ്ഞി​പ്പ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ചേ​ളാ​രി​യി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​തും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഉ​ന്ന​യി​ച്ച് പി ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ സ​ർ​ക്കാ​രി​നും സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്.
ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ന്‍റെ അ​ജ​ൻ​ഡ​യി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ വി​ഷ​യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ട്ടു​ന​ൽ​കേ​ണ്ട സ്ഥ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന് സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഇ​തേ നി​ല​പാ​ടാ​ണ് സി​ൻ​ഡി​ക്കേ​റ്റ് സ്വീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ മ​ല​പ്പു​റം, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​നു​ള്ള​ത്. ഇ​വി​ടെ നി​ന്ന് ഫ​യ​ർ​മാ​ൻ​മാ​ർ​ക്ക് പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ദൂ​ര​ക്കൂ​ടു​ത​ൽ കാ​ര​ണം യ​ഥാ​സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്താ​ൻ ക​ഴി​യാ​റി​ല്ല. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ഫ​യ​ർ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കാ​ൻ കാ​ര​ണം. നി​ല​വി​ൽ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ പു​തി​യ സ്ഥ​ല​ത്ത് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് പ​രി​ധി​യി​ൽ ത​ന്നെ​യാ​യി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.