മാ​ർ ഇൗവാ​നി​യോ​സ് അ​നു​സ്മ​ര​ണം
Monday, July 22, 2019 1:09 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ ഇൗവാ​നി​യോ​സി​ന്‍റെ 66ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര വൈ​ദി​ക ജി​ല്ല​യു​ടെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഉ​പ്പ​ട സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യം, പാ​ലാ​ട് കു​രി​ശ​ടി, ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​ക​ൾ പ​ത്തു​മ​ണി​യോ​ടെ എ​ട​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സം​ഗ​മി​ച്ചു. പ​ദ​യാ​ത്ര​ക​ളി​ൽ കൊ​ണ്ടു​വ​ന്ന വെ​ള്ളി​ക്കു​രി​ശ് പ്രോ​ട്ടോ വി​കാ​രി ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ലിെ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ജി​ല്ല പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​തോ​മ​സ് തു​ന്പ​യി​ൽ​ചി​റ​യി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ, ഫാ.​ജി​മ്മി ചെ​റു​പ​റ​ന്പി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ, ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ഫാ.​തോ​മ​സ് മേ​നേ​ക്കാ​ട്ടി​ൽ, ഫാ.​സ​ക​റി​യ മ​ണ്‍​പു​ര​ക്കാ​മ​ണ്ണി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ധൂ​പ​പ്രാ​ർ​ഥ​ന​ക്ക് പു​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി.
അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​ക്ക് ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി സാ​ബു പൊ​ൻ​മേ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു. എ​ട​ക്ക​ര വൈ​ദി​ക ജി​ല്ല​യി​ലെ പ​തി​ന​ഞ്ച് ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം വി​ശ്വാ​സി​ക​ൾ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്തു.