കെ​യ​ർ ഹോം: താ​ക്കോ​ൽ ദാ​ന​ം 23ന്
Monday, July 22, 2019 1:11 AM IST
ക​രു​വാ​ര​ക്കുണ്ട്: റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം പ​ത്താം വാ​ർ​ഷി​ക​വും കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും 23ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​നി​ത​ക​ൾ​ക്കു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പാ വി​ത​ര​ണം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം, പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നി​വ​യും ന​ട​ക്കും.പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന’​കെ​യ​ർ​ഹോം’​പ​ദ്ധ​തി​യി​ൽ ക​ണ്ണ​ത്ത് കാ​ർ​ക്കു​ഴി​യ​ൻ ആ​യി​ശ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ മി​ക​ച്ച റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് സം​ഘ​ത്തി​നാ​ണ് ല​ഭി​ച്ച​ത്. പി.​കെ.​മു​ഹ​മ്മ​ദ​ലി, എ.​പ്ര​ഭാ​ക​ര​ൻ, എ.​കെ.​സ​ജാ​ദ് ഹു​സൈ​ൻ, എം.​അ​ബ്ദു​ല്ല എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.