ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യും
Wednesday, August 14, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നവര്‌ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് സ​ജ്ജ​മാ​യി. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും ദു​രി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​ണ് ഹെ​ൽ​പ്പ് ഡെ​സ്കി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ം ഉ​ണ്ടാ​ക​ണ​മെ​ന്നും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ വ​റ്റാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജീം എ​ന്നി​വ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​പ് ഡെ​സ്കി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കിട്ട് അ​ഞ്ചു വ​രെ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - ചെ​യ​ർ​മാ​ൻ: 9447175954, സെ​ക്ര​ട്ട​റി: 9447452720, സൂ​പ്ര​ണ്ട് : 9497815259.