പ​ത്ത​നാ​പു​രം പാ​ലം വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കും
Saturday, August 17, 2019 12:35 AM IST
മ​ഞ്ചേ​രി: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ അ​രീ​ക്കോ​ട് പ​ത്ത​നാ​പു​ര​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കും. ചാ​ലി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളും ഇ​ടി​ഞ്ഞ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ബ​ല​ക്ഷ​യം ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ഴ മാ​റി വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പു​ന​സ്ഥാ​പി​ക്കാ​നാ​വു​ക​യു​ള്ളു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‌
കു​ത്തൊ​ഴു​ക്കി​ൽ പ​ത്ത​നാ​പു​രം ഭാ​ഗ​ത്ത് 200 മീ​റ്റ​ർ ദൂ​രം മ​ണ്ണി​ടി​ഞ്ഞു. അ​രീ​ക്കോ​ട് ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്നു. വ​ൻ മ​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി തൂ​ണു​ക​ളി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ച​തും പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​യി. ഒ​ഴു​കി​യെ​ത്തി​യ ഇ​ല്ലി​ക്കാ​ടു​ക​ൾ തൂ​ണു​ക​ളി​ൽ ത​ങ്ങി​യ​ത് നീ​ക്കം ചെ​യ്യ​ണം. കോ​ഴി​ക്കോ​ട് - താ​മ​ര​ശേ​രി, നി​ല​ന്പൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും പെ​രി​ങ്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യും ഒ​താ​യി, വെ​റ്റി​ല​പ്പാ​റ, ഓ​ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മൈ​ത്ര​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ട്ട​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നാ​യി പ​ത്ത​നാ​പു​രം അ​ങ്ങാ​ടി, വാ​ഴ​ക്കാ​ട് റോ​ഡ് ജം​ങ്ഷ​ൻ, മൈ​ത്ര​ക്ക​ട​വ് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.