സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: വൈ​വി​ധ്യ​മാണ് ഇ​ന്ത്യ​യു​ടെ മ​ഹ​ത്വമെന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ
Saturday, August 17, 2019 12:35 AM IST
മ​ല​പ്പു​റം: ഇ​ന്ത്യ​യു​ടെ മ​ഹ​ത്വം കു​ടി​കൊ​ള്ളു​ന്ന​ത് വൈ​വി​ധ്യ​ങ്ങ​ളി​ലാ​ണെ​ന്നു മ​ന്ത്രി കെ.​ടി ജ​ലീ​ൽ. മ​ല​പ്പു​റം എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യം നാം ​ഏ​റെ അ​നു​ഭ​വി​ച്ചെ​ങ്കി​ലും സാ​മൂ​ഹി​ക സ്വാ​ത​ന്ത്ര്യ​വും സാ​ന്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും അ​ർ​ഥ​വ്യാ​പ്തി​യി​ൽ ആ​സ്വ​ദി​ക്കാ​ൻ ഇ​നി​യും ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. തൊ​ട്ടു​കൂ​ടാ​യ്മ​യും തീ​ണ്ടി​കൂ​ടാ​യ്മ​യും നി​ല​നി​ർ​ത്തു​ന്ന ജാ​തി സ​ന്പ്ര​ദാ​യം ഇ​ല്ലാ​താ​വു​ക​യും ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ള്ള അ​ന്ത​രം അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്നേ ന​മ്മു​ടെ രാ​ഷ്ട്ര​നേ​താ​ക്ക​ൾ സ്വ​പ്നം ക​ണ്ട ഇ​ന്ത്യ പു​ല​രു​ക​യു​ള്ളൂ.
ഭൗ​തി​ക നേ​ട്ട​ങ്ങ​ളു​ടെ മാ​സ്മ​രി​ക​ത​യി​ല​ല്ല, ഹൃ​ദ​യ​വി​ശാ​ല​ത​യു​ടെ ഭൂ​മി​ക​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം പ​ടു​ത്തു​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. സാ​യു​ധ ശ​ക്തി​കൊ​ണ്ടും കൈ​യൂക്കു​കൊ​ണ്ടു​മ​ല്ല പൂ​ർ​വ​സൂ​രി​ക​ൾ നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്തേ​ണ്ട​ത്. സ്നേ​ഹം കൊ​ണ്ടും സ​ഹി​ഷ്ണു​ത കൊ​ണ്ടു​മാ​ണ് ജ​ന​മ​ന​സു​ക​ളെ രാ​ജ്യം കീ​ഴ​ട​ക്കേ​ണ്ട​ത്. ഫെ​ഡ​റി​ല​സം ന​മ്മു​ടെ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ജീ​വ​വാ​യു​വാ​ണ്.​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലു​ള്ള ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സി​നു ക​ള​ങ്ക​മേ​ൽ​പ്പി​ക്കുന്നു. ഇ​ന്ത്യ​യോ​ടു​ള്ള സ്നേ​ഹം ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള സ്നേ​ഹ​മാ​ണ്. മ​നു​ഷ്യ​സ്നേ​ഹ​മാ​ണ് ദേ​ശ​സ്നേ​ഹ​മെ​ന്നു തി​രി​ച്ച​റി​യാ​ൻ ന​മു​ക്കാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​രേ​ഡ് പ​രി​ശോ​ധി​ച്ച മ​ന്ത്രി തു​ട​ർ​ന്നു ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ടി. ​ശ്രീ​രാ​മ പ​രേ​ഡ് ക​മാ​ൻ​ഡ​റും ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജേ​ഷ് സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​റു​മാ​യി​രു​ന്നു. പ്ര​ള​യം ക​ണ​ക്കി​ലെ​ടു​ത്തു വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.
ആ​ന​മ​ങ്ങാ​ട് : കോ​ണ്‍​ഗ്ര​സ് ആ​ന​മ​ങ്ങാ​ട് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. മോ​ഹ​ൻ​ദാ​സ് പ​താ​ക​യു​യ​ർ​ത്തി. കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ ഹാ​രി​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​നാ​ർ​ദ​ന​ൻ പാ​ലേ​ങ്ങ​ൽ, അ​ഫ്സ​ർ ബാ​ബു, ക​രി​ന്പ​ന​ക്ക​ൽ ഹം​സ, മു​സ്ത​ഫ ആ​ന​മ​ങ്ങാ​ട്, മു​സു​ണ്ണി മം​ഗ​ല​ത്ത്, സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, പി.​ടി ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.