കാ​ട്ടു​പ​ന്നി​യെ ഷോ​ക്ക​ടി​പ്പി​ച്ച് കൊ​ന്ന കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി
Saturday, August 17, 2019 12:38 AM IST
നി​ല​ന്പൂ​ർ: കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ൾ വ​ന​പാ​ല​ക​ർ​ക്ക് മു​ൻ​പി​ൽ കീ​ഴ​ട​ങ്ങി. നി​ല​ന്പൂ​ർ റേഞ്ചി​ലെ കാ​ഞ്ഞി​ര​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ന​ക്കു​ത്തി​ൽ വൈ​ദ്യു​തി ഷോ​ക്ക​ടി​പ്പി​ച്ച് കാ​ട്ടു​പ​ന്നി​യെ കൊ​ന്ന് ഇ​റ​ച്ചി എ​ടു​ത്ത കേ​സി​ൽ മു​ഖ്യ​പ്ര​തി പെ​രു​ന്പ​ത്തൂ​ർ സ്വ​ദേ​ശി ഗം​ഗാ​ധ​ര​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ കോ​ണ​മു​ണ്ട സ്വ​ദേ​ശി കീ​ഴേ​ട​ത്ത് ബി​നു, ചെ​ന്പ​ൻ​ക്കൊ​ല്ലി സ്വ​ദേ​ശി ​സീകു​ന്ന​ൻ രാ​ജ​ൻ, എ​രു​മ​മു​ണ്ട സ്വ​ദേ​ശി സു​ന്ദ​ര​ൻ എ​ന്ന സോ​മ​ൻ, ചു​ങ്ക​ത്ത​റ അ​ന്പ​ല​പ്പൊ​യി​ൽ സ​തീ​ശ​ൻ വാ​ഴ​വേ​ലി​ൽ എ​ന്നി​വ​ർ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ല​ന്പൂ​ർ റേഞ്ച് ഓ​ഫി​സ​ർ എ.​ര​വീ​ന്ദ്ര​ൻ​നാ​ഥ​ന് മു​ന്നി​ൽ പ്ര​തി​ക​ൾ വെ​ള്ളി​യാ​ഴ്ച്ച കീ​ഴ​ട​ങ്ങി​യ​ത്. ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സ​ർ എ.​സ​ത്യ​നാ​ഥ​ൻ, സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ.​ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ക​ഴി​ഞ്ഞ 23നാ​ണ് സം​ഭ​വം. ഇ​റ​ച്ചി കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.