ഖാ​ദി മേ​ള തു​ട​ങ്ങി
Sunday, August 18, 2019 12:39 AM IST
മ​ല​പ്പു​റം: ഓ​ണ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഖാ​ദി ഷോ​റൂ​മു​ക​ളി​ൽ ഖാ​ദി മേ​ള തു​ട​ങ്ങി. സെ​പ്റ്റം​ബ​ർ 10 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന മേ​ള​യി​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റും ഓ​രോ 1000 രൂ​പ​യു​ടെ പ​ർ​ച്ചെ​സി​നും സ​മ്മാ​ന കൂ​പ്പ​ണും ല​ഭി​ക്കും. ജി​ല്ല​യി​ൽ ആ​ഴ്ച തോ​റും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 3000, 2000, 1000 രൂ​പ​യു​ടെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ക്കു​ന്ന മെ​ഗാ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യി 10 പ​വ​നും, ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ചു പ​വ​നും ,മൂ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു പ​വ​ൻ വീ​തം 12 പേ​ർ​ക്കും ന​ൽ​കും.

മേ​ള​യി​ൽ സ​ർ​ക്കാ​ർ അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വു​മു​ണ്ട്.മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​പ്പ​ടി​യി​ലു​ള്ള ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ൽ ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്.​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.