നാ​സ​റി​ന്‍റെ സർവ്വതും പാ​റയ്​ക്ക​ടി​യി​ൽ
Tuesday, August 20, 2019 12:14 AM IST
നി​ല​ന്പൂ​ർ: ഒ​രു ആ​യു​സി​ന്‍റെ അ​ധ്വാ​നം കൊണ്ട് നേടിയതെല്ലാം നാ​സ​റി​ന് ന​ഷ്ട​മാ​യ​ത്. സ്വ​ന്തം വീ​ടും, സ്ഥ​ല​വും, ക​ട​യു​മൊ​ന്നും ഇ​ന്ന് നാ​സ​റി​നി​ല്ല. ക​ഴി​ഞ്ഞ 8ന് ​പാ​താ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ​താ​റി​ലെ പ​ല​ച​ര​ക്കു​ക​ട​ക്കാ​ര​നാ​യ കോ​ട്ടാ​ട​ൻ നാ​സ​റി​ന്‍റെ ക​ട നി​ന്നി​രു​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി പോ​യ​ത്. 14 വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന നാ​സ​റി​ന് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ഒ​ഴു​കി പോ​യ​തു മാ​ത്ര​മ​ല്ല, ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും, ജ​ന​ങ്ങ​ൾ നാ​സ​റി​ന് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന പ​ണ​ത്തി​ന്‍റ് ക​ണ​ക്ക് എ​ഴു​തി​യി​രു​ന്ന ബു​ക്ക് അ​ട​ക്കം ഒ​ഴു​കി പോ​യി. ചു​ങ്ക​ത്ത​റ​യി​ലെ​യും നി​ല​ന്പൂ​രി​ലെ​യും മൊ​ത്ത ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ട​മാ​യി ന​ൽ​കും. പീ​ന്നീ​ട് പി​രി​ച്ചെ​ടു​ക്കു​ന്ന പ​ണം മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ചെ​റി​യ ലാ​ഭ​മാ​ണ് നാ​സ​റി​ന്‍റെ വ​രു​മാ​നം, മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കാ​നു​ണ്ട്. അ​തി​ലേ​റെ കി​ട്ടാ​നു​മു​ണ്ട്. ത​ന്‍റെ ജീ​വി​ത​മാ​യി​രു​ന്ന ക​ച്ച​വ​ട സ്ഥാ​പ​നം ഇ​രു​ന്ന സ്ഥ​ല​ത്ത് നി​ല​വി​ലു​ള്ള​ത് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ഴു​കി വ​ന്ന പാ​റ കൂ​ട്ട​ങ്ങ​ൾ മാ​ത്രം.