അ​ങ്ങാ​ടി​പ്പു​റത്ത് തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം
Tuesday, August 20, 2019 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വൈ​ലോ​ങ്ങ​ര​യി​ലും പു​ത്ത​ന​ങ്ങാ​ടി​യി​ലു​മാ​യി ര​ണ്ടു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശം തെ​രു​വു​നാ​യ​യു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. രാ​വി​ലെ മ​ദ്ര​സാ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​യുടെ ഭീ​ഷ​ണി മൂ​ലം വി​ഷ​മി​ക്കു​ന്ന​ത്. നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം വൈ​ലോ​ങ്ങ​ര, പു​ത്ത​ന​ങ്ങാ​ടി, ഓ​രാ​ടം​പാ​ലം പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റാ​ൽ അ​ടു​ത്തെ​ങ്ങും വി​ദ​ഗ്ധ​ചി​കി​ത്സ ല​ഭ്യ​മ​ല്ല. തെ​രു​വു​നാ​യ് ശ​ല്യ​ത്തി​നു ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു വൈ​ലോ​ങ്ങ​ര പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.